അജയ് കൃഷ്ണ എന്ന വ്യക്തിയുടെ പ്രൊഫൈൽ ഫോട്ടോ

അടുത്തുപരിചയമുള്ളവർ നീ, എടാ, എടി, എന്നൊക്കെ പരസ്പരം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നതാണ് എൻ്റെ ചിന്ത!! അത്തരം ബന്ധങ്ങളിൽ ഔപചാരികത കൊണ്ടുവരുന്നത് അരോചകമാണ്!!

എന്നാൽ അധികം പരിചയമില്ലാത്തവർ, പരിചയമുണ്ട്; എന്നാൽ അധികം എടപഴകിയിട്ടില്ലാത്തവർ,പെട്ടന്ന്കണ്ടുമുട്ടുന്നവർ ഇങ്ങനെയുള്ളസന്ദർഭങ്ങളിൽ പേര് ചൊല്ലി വിളിക്കുന്നതുതന്നെയാണ് മാന്യത!

ഇനി പ്രായത്തിൽ മുതിർന്നവരോ, ഇളയവരോ ആണെങ്കിൽ അതിന് അനിയോജ്യമായ സമൂഹത്തിൽ നിലവിലുള്ള ബഹുമാനം പകരുന്ന പദങ്ങൾ ഉപയോഗിക്കുക.

ചോദ്യത്തിൽ പറഞ്ഞിട്ടില്ലെങ്കിലും അതുമായി ബന്ധപെട്ട ഒരുകാര്യകൂടി എഴുതുന്നു:-

ഓഫീസിലും മറ്റുവരുന്നവരെ പലപ്പോഴും ഉദ്യോഗസ്ഥർ "താനെന്നും , എടോ എന്നും " പറയുന്നതു കേട്ടിട്ടുണ്ട്!! അത് അംഗീകരിക്കാൻ കഴിയില്ല, പൊതു ജനങ്ങളെ പേര് ചൊല്ലി വിളിക്കുന്നതാണ് മാന്യത!!

കൂടാതെ ഉദ്യോഗസ്ഥരെ "സർ / മേഡം" തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യുന്നതും ഫ്യൂഡലിസത്തിൻ്റെ ലക്ഷണമാണ് !പേരു ചൊല്ലി വിളിക്കുന്നതാണ് നല്ലത് !!

ആരും ആരുടേയും കിഴിലുമല്ല മുകളിലുമല്ല!കർത്തവ്യനിർവ്വഹണം മാത്രമാണ് ഓരോത്തരും ചെയ്യുന്നത് !❤️

.....അജയ് കൃഷ്ണ ......✍️

ഈ ചോദ്യത്തിനുള്ള മറ്റ് 11 ഉത്തരങ്ങൾ കാണുക